15ന് വൂൾവർ ഹാംപ്ടണിൽ 1500ൽപരം യുവജനങ്ങൾ പങ്കെടുക്കുന്ന ‘ഹന്തൂസാ’ എസ്എംവൈഎം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 16ന് ബിർമിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ മാർ യൗസേഫ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും ആശീർവാദ കർമവും നിർവഹിക്കും.
21ന് ബിർമിങ്ങാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന തൈബൂസ വിമൻസ് ഫോറം വാർഷിക കൺവൻഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വെസ്റ്റ് മിനിസ്റ്റർ കാർഡിനൽ ഹിസ് എമിനൻസ് വിൽസന്റ് നിക്കോൾസ്, ഇംഗ്ലണ്ടിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മിഗ്വൽ മൗറി എന്നിവരുമായും മാർ റാഫേൽ തട്ടിൽ കൂടിക്കാഴ്ചകൾ നടത്തും.