മലബാർ ഗോൾഡ് ആഗോള വികസനത്തിനായി 240 കോടി രൂപ നിക്ഷേപിക്കും
Friday, October 30, 2020 11:04 PM IST
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള തലത്തിലുള്ള വികസനത്തിന്റെ ഭാഗമായി ഇന്ത്യയിൽ അഞ്ചു പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കുന്നു. ഇതിനു പുറമെ യുഎഇയിൽ രണ്ടും സിംഗപ്പൂർ, മലേഷ്യ, ഒമാൻ എന്നിവിടങ്ങളിൽ ഓരോ ഷോറൂമുകളും സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ കർണാടകയിലെ കമ്മനഹള്ളി, മഹാരാഷ്ട്രയിലെ താനെ, ഡൽഹിയിലെ ദ്വാരക, ഉത്തർപ്രദേശിലെ ലക്നോ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്.
ഇന്ത്യയിൽ മാത്രം 200 കോടി രൂപയാണ് പുതുതായി ആരംഭിക്കുന്ന ഷോറൂമുകൾക്കായി മുതൽ മുടക്കുന്നത്.