ഹ​​രി​​ത വാ​​യ്പ​​ക​​ള്‍: ഫെ​​ഡ​​റ​​ൽ ബാ​​ങ്കി​​ന് പു​​ര​​സ്കാ​​രം
ഹ​​രി​​ത വാ​​യ്പ​​ക​​ള്‍:  ഫെ​​ഡ​​റ​​ൽ ബാ​​ങ്കി​​ന് പു​​ര​​സ്കാ​​രം
Wednesday, February 8, 2023 10:18 PM IST
കൊ​​​​ച്ചി: ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം തു​​​​ക​​​​യ്ക്കു​​​​ള്ള ഹ​​​​രി​​​​ത​​വാ​​​​യ്പ​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​തി​​​​ന് വേ​​​​ള്‍​ഡ് ബാ​​​​ങ്ക് ഗ്രൂ​​​​പ്പാ​​​​യ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഫി​​​​നാ​​​​ന്‍​സ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍റെ പു​​​​ര​​​​സ്‌​​​​കാ​​​​രം ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​നു ല​​​​ഭി​​​​ച്ചു. ക്ലൈ​​​​മ​​​​റ്റ് ഫി​​​​നാ​​​​ന്‍​സിം​​​​ഗ് ലീ​​​​ഡ​​​​ര്‍​ഷി​​​​പ് ഇ​​​​ന്‍ സൗ​​​​ത്ത് ഏ​​​​ഷ്യാ റീ​​​​ജി​​​​യ​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​ത്.

2022 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷം 332.9 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ര്‍ എ​​​​ന്ന ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍​ന്ന തു​​​​ക​​​​യു​​​​ടെ ഹ​​​​രി​​​​ത വാ​​​​യ്പ​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​താ​​​​ണ് ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​നെ ബ​​​​ഹു​​​​മ​​​​തി​​​​ക്ക് അ​​​​ര്‍​ഹ​​​​മാ​​​​ക്കി​​​​യ​​​​ത്. ഐ​​​​എ​​​​ഫ്‌​​​​സി​​​​യി​​​​ലെ സൗ​​​​ത്ത് ഏ​​​​ഷ്യ റീ​​​​ജ​​​​ണ​​​​ല്‍ പോ​​​​ര്‍​ട്ട്‌​​​​ഫോ​​​​ളി​​​​യോ മാ​​​​നേ​​​​ജ​​​​ര്‍ എ​​​​ഫ്‌​​​​ഐ​​​​ജി ജൂ​​​​ണ്‍ വൈ ​​​​പാ​​​​ര്‍​കി​​​​ല്‍ നി​​​​ന്ന് ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​ശു​​​​തോ​​​​ഷ് ഖ​​​​ജൂ​​​​രി​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.