കിവീസ് ജയം; ഇന്ത്യ പുറത്ത്
Monday, October 14, 2024 10:55 PM IST
ദുബായ്: ഐസിസി 2024 വനിതാ ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്ത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡ് പാക്കിസ്ഥാനെ തോൽപ്പിച്ചതോടെയാണിത്. ന്യൂസിലൻഡ് പരാജയപ്പെട്ടാൽ മാത്രമായിരുന്നു ഇന്ത്യക്കു സെമി ടിക്കറ്റ് ലഭിക്കുമായിരുന്നത്.
നിർണായക മത്സരത്തിൽ 54 റൺസിനായിരുന്നു ന്യൂസിലൻഡിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് നേടി. മറുപടിക്കിറങ്ങിയ പാക്കിസ്ഥാൻ 11.4 ഓവറിൽ 56 റൺസിനു പുറത്തായി. ഗ്രൂപ്പ് എയിൽനിന്ന് നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയ്ക്കു പിന്നാലെ ന്യൂസിലൻഡും സെമിയിൽ ഇടം പിടിച്ചു.