കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു സ്വ​​​ര്‍ണ​​​വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും റി​​​ക്കാ​​​ര്‍ഡ് കു​​​തി​​​പ്പ്. ഇ​​​ന്ന​​​ലെ ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​ണ് വി​​​ല വ​​​ര്‍ധി​​​ച്ച​​​ത്. രാ​​​വി​​​ലെ ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യും പ​​​വ​​​ന് 400 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 11,815 രൂ​​​പ​​​യും പ​​​വ​​​ന് 94,520 രൂ​​​പ​​​യു​​​മാ​​​യി സ​​​ര്‍വ​​​കാ​​​ല റി​​​ക്കാ​​​ര്‍ഡി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 4,184 ഡോ​​​ള​​​റി​​​ലും രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക് 88.22 ലും ​​​ആ​​​യി​​​രു​​​ന്നു. 18 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​ത്തി​​​ന് ഗ്രാ​​​മി​​​ന് 40 രൂ​​​പ വ​​​ര്‍ധി​​​ച്ച് 9,720 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 14 കാ​​​ര​​​റ്റ് സ്വ​​​ര്‍ണം ഗ്രാ​​​മി​​​ന് 7,560 രൂ​​​പ​​​യും 9 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​ത്തി​​​ന് ഗ്രാ​​​മി​​​ന് 4,880 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​പ​​​ണി​​​വി​​​ല.

ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 4,205 ഡോ​​​ള​​​റി​​​ലെ​​​ത്തു​​​ക​​​യും രൂ​​​പ അ​​​ല്പം​​​ കൂ​​​ടി ക​​​രു​​​ത്താ​​​ര്‍ജി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ സ്വ​​​ര്‍ണ​​​വി​​​ല വീ​​​ണ്ടും ഉ​​​യ​​​ര്‍ന്നു. ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യും പ​​​വ​​​ന് 400 രൂ​​​പ​​​യു​​​മാ​​​ണ് ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം വ​​​ര്‍ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 11,865 രൂ​​​പ​​​യും പ​​​വ​​​ന് 94,920 രൂ​​​പ​​​യു​​​മാ​​​യി സ​​​ര്‍വ​​​കാ​​​ല റി​​​ക്കാ​​​ര്‍ഡി​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ​​​ണി​​​ക്കൂ​​​ലി​​​യി​​​ല്‍ ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍ണാ​​​ഭ​​​ര​​​ണം വാ​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ല്‍ നി​​​ല​​​വി​​​ല്‍ 1,03,000 രൂ​​​പ ന​​​ല്‍ക​​​ണം.


18 കാ​​​ര​​​റ്റ് സ്വ​​​ര്‍ണം ഗ്രാ​​​മി​​​ന് 40 രൂ​​​പ വ​​​ര്‍ധി​​​ച്ച് 9,760 രൂ​​​പ​​​യാ​​​ണ് പു​​​തി​​​യ വി​​​ല. 14 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​ത്തി​​​ന് 7,590 രൂ​​​പ​​​യും 9 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​ത്തി​​​ന് ഗ്രാ​​​മി​​​ന് 4,900 രൂ​​​പ​​​യു​​​മാ​​​യി.

പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​മെ​​​ന്ന യു​​​എ​​​സ് ഫെ​​​ഡ​​​റ​​​ല്‍ റി​​​സ​​​ര്‍വ് ചെ​​​യ​​​ര്‍മാ​​​ന്‍ ജെ​​​റോം പ​​​വ​​​ല്‍ സൂ​​​ച​​​ന ന​​​ല്‍കി​​​യ​​​തും വി​​​ല​​​വ​​​ര്‍ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യി. യു​​​എ​​​സ് - ചൈ​​​ന വ്യാ​​​പാ​​​ര​​​യു​​​ദ്ധം പു​​​തി​​​യ ത​​​ല​​​ത്തി​​​ലാ​​​ണ്. ദീ​​​പാ​​​വ​​​ലി​​​യും വി​​​വാ​​​ഹ​​​സീ​​​സ​​​ണും ഇ​​​ന്ത്യ​​​യി​​​ല്‍ സ്വ​​​ര്‍ണ​​​ത്തി​​​ന്‍റെ ഡി​​​മാ​​​ന്‍ഡ് ഉ​​​യ​​​ര്‍ത്തു​​​ന്നു​​​മു​​​ണ്ട്.

ചൈ​​​ന​​​യു​​​ടെ ഉ​​​യ​​​ര്‍ന്ന വാ​​​ങ്ങ​​​ല്‍ശേ​​​ഷി​​​യും സ്വ​​​ര്‍ണ​​​വി​​​ല വ​​​ര്‍ധി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മ​​​റ്റൊ​​​രു കാ​​​ര​​​ണ​​​മാ​​​ണ്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 4,205 ഡോ​​​ള​​​ര്‍ മ​​​റി​​​ക​​​ട​​​ന്ന​​​തോ​​​ടെ 4,500 ഡോ​​​ള​​​റാ​​​ണ് അ​​​ടു​​​ത്ത ല​​​ക്ഷ്യ​​​മെ​​​ന്നാ​​​ണു വി​​​പ​​​ണി ന​​​ല്‍കു​​​ന്ന സൂ​​​ച​​​ന.

സ്വ​​​ര്‍ണ​​​ത്തി​​​ന്‍റെ​​​യും വെ​​​ള്ളി​​​യു​​​ടെ​​​യും ഉ​​​യ​​​ര്‍ന്ന വി​​​ല​​​യും ഡി​​​മാ​​​ന്‍ഡും മൂ​​​ലം സ്വ​​​ര്‍ണബാ​​​റു​​​ക​​​ളു​​​ടെ​​​യും കോ​​​യി​​​നു​​​ക​​​ളു​​​ടെ​​​യും ല​​​ഭ്യ​​​ത​​​യി​​​ല്‍ കു​​​റ​​​വ് വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്ന് ഗോ​​​ള്‍ഡ് ആ​​​ന്‍ഡ് സി​​​ല്‍വ​​​ര്‍ മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്‌​​​ദു​​​ൾ നാ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു.