സംഗീത് സോമിന് എരേയുള്ള കേസുകൾ റദ്ദാക്കാൻ നീക്കം
Wednesday, August 14, 2019 11:57 PM IST
മുസാഫർനഗർ: ഉത്തർപ്രദേശിലെ വിവാദ ബിജെപി എംഎൽഎ സംഗീത് സോമിനെതിരേയുള്ള കേസുകൾ പിൻവലിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം. 2013 നും 2017 നും ഇടയിൽ ഏഴുകേസുകളാണ് എംഎല്‍എയ്ക്ക് എതിരേയുള്ളത്.
നാലുകേസുകൾ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ടും അവശേഷിച്ച ഓരോന്നും ഷഹരാൻപുർ, മീററ്റ്, ഗൗതംബുദ്ധനഗർ ജില്ലകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതുമാണ്. കേസുകൾ പിൻവലിക്കണമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനിടെ സംഗീത് സോം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നു ജില്ലാഭരണകൂടങ്ങളോടു സർക്കാർ വിശദീകരണം തേടി. ഈ വിശദീകരണം ലഭിച്ചശേഷം ആഭ്യന്തരസെക്രട്ടറിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമതീരുമാനമെന്നു നിയമമന്ത്രി ബ്രിജേഷ് പാഠക് പറഞ്ഞു.