പൂഞ്ചിൽ പാക് സൈന്യം വെടിയുതിർത്തു
Sunday, September 15, 2019 12:44 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ പാക് സൈന്യത്തിന്റെ പ്രകോപനപരമായ ആക്രമണം. നിയന്ത്രണരേഖയോടു ചേർന്നുള്ള മേഖലയിൽ മോർട്ടാറുകൾ ഉൾപ്പെടെ ഉപയോഗിച്ച് പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു.
പൂഞ്ചിലെ മെന്ദർ മേഖലയിൽ ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി പ്രതികരിച്ചതോടെ പാക് സേന പിന്മാറി.
അതിനിടെ നിയന്ത്രണരേഖയിൽ ലഫ്.ജനറൽ രൺബീർ സിംഗ് സന്ദർശനം നടത്തി. രജൗറി, സുന്ദർബനി മേഖലകളിലെ അതിർത്തിപോസ്റ്റുകളിലെത്തിയ അദ്ദേഹം സുരക്ഷാ മുൻകരുതലുകൾ പരിശോധിച്ചു. സൈനികരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു.