മൽവിന്ദർ സിംഗ് അറസ്റ്റിൽ
Friday, November 15, 2019 12:56 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫോർട്ടിസ് ഹെൽത് കെയർ മുൻ പ്രമോട്ടർ മൽവീന്ദർ സിംഗിനെയും റെലിഗെർ എന്റർപ്രൈസസ് ലിമിറ്റഡ് മുൻ സിഎംഡി സുനിൽ ഗോധ്വാനിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡിന്റെ (ആർഎഫ്എൽ) ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ഇവർക്കെതിരേയുള്ള കേസ്. ആരോപണവിധേയരായവരെ തിഹാർ ജയിലിനുള്ളിൽവച്ചാണ് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്. ഡൽഹി പോലീസ് ഫയൽ ചെയ്ത കേസിലാണ് മൽവീന്ദറും ഗോധ്വാനിയും ജയിലിൽ കഴിയുന്നത്.