ഭരണഘടനയ്ക്കു നേരേയുള്ള ആക്രമണമെന്നു രാഹുൽ
Wednesday, December 11, 2019 12:09 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ അടിസ്ഥാനത്തെ തകർക്കുന്നതാണ് നരേന്ദ്ര മോദി സർക്കാർ കൊണ്ടു വരുന്ന പൗരത്വ ഭേദഗതി ബില്ലെന്ന കുറ്റപ്പെടുത്തലുമായി രാഹുൽ ഗാന്ധി. പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയ്ക്കു നേർക്കുള്ള ആക്രമണമാണ്.
അതിനെ പിന്തുണയ്ക്കുന്നവർ ഇന്ത്യയുടെ അടിത്തറയെ തന്നെയാണ് ആക്രമിക്കുന്നതെന്നും ബിൽ പാസായതിനു പിന്നാലെ രാഹുൽ ട്വിറ്ററിൽ കുറിച്ചു. മഹാരാഷ്ട്ര സംസ്ഥാന ഭരണം പിടിക്കാൻ എൻഡിഎ വിട്ട ശിവസേന അടുത്തിടെ കോണ്‍ഗ്രസിന്റെ കൈപിടിച്ചിരുന്നു. ആ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ വിമർശനം.