ജാർഖണ്ഡിൽ മാനഭംഗത്തിനിരയായ പെൺകുട്ടി മരിച്ചു
Saturday, December 14, 2019 12:42 AM IST
ഛത്ര (ജാർഖണ്ഡ്): ജാർഖണ്ഡിൽ മാനഭംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിമരിച്ചു. ജാർഖണ്ഡിലെ ഛത്രാ ജില്ലയിലാണ് പീഡനം നടന്നത്. മറ്റൊരു പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
പീഡനത്തിനിരയായ രണ്ടു പെൺകുട്ടികളും പത്ത് വയസുള്ളവരാണ്. രണ്ടാമത്തെ കുട്ടിയെ ആർഐഎംഎസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.