സവർക്കർ ദേശീയ ബിംബം, അതിൽ വിട്ടുവീഴ്ചയില്ല: ശിവസേന
Sunday, December 15, 2019 12:31 AM IST
മുംബൈ: സവർക്കർക്കെതിരേയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശനത്തിനെതിരേ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി. വീർ സവർക്കർ രാജ്യത്തിന്റെ ബിംബമാണ്. സവർക്കർ എന്ന പേരു സൂചിപ്പിക്കുന്നത് രാഷ്ട്രത്തിന്റെയും വ്യക്തിത്വത്തിന്റെയും അഭിമാനമാണ്. ഗാന്ധിയെയും നെഹ്റുവിനെയും പോലെ സവർക്കറും ജീവിതം രാഷ്ട്രത്തിനായി ത്യജിച്ചു. ഇത്തരത്തിലുള്ള എല്ലാ ബിംബങ്ങളും പൂജിതമാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയുമില്ല- ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തു.