മോദിയെ മോശക്കാരനാക്കി നാടകം; സ്കൂളിനെതിരേ രാജ്യദ്രോഹക്കേസ്
Wednesday, January 29, 2020 12:18 AM IST
ബീദർ: പൗരത്വ നിയമ ഭേദഗതി, എൻആർസി എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനായി ചിത്രീകരിച്ച് നാടകം അവതരിപ്പിക്കാൻ കുട്ടികൾക്ക് അനുമതി നല്കിയ സ്കൂളിനെതിരേ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തു. ബീദർ ജില്ലയിലെ ഷഹീൻ സ്കൂളിനെതിരേയാണു കേസെടുത്തിരിക്കുന്നത്. വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിലും സ്കൂളിനെതിരേ കേസുണ്ട്.
ജനുവരി 21നായിരുന്നു സ്കൂളിൽ നാടകം അവതരിപ്പിച്ചത്. സാമൂഹ്യപ്രവർത്തകനായ നീലേഷ് രക്ഷ്യാലിന്റെ പരാതിയിലാണു നടപടി. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.