തമിഴ്നാട്ടിൽ ഒറ്റദിനം നാലായിരത്തിനടുത്ത് രോഗികൾ, 54 മരണം
Monday, June 29, 2020 12:32 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ഇന്നലെ 3940 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ആകെ രോഗികൾ 82,275 ആയി. ഇന്നലെ 54 പേർ മരിച്ചു. ആകെ മരണം 1079. ചെന്നൈയിൽ ഇന്നലെ 1,992 പേർക്കു രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ 35,656 പേർ ചികിത്സയിലുണ്ട്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2889 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 83,077.