കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലവസരവുമായി ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ
Monday, July 6, 2020 12:24 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികൾക്കു കൂടുതൽ തൊഴിലവസരങ്ങളുമായി ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ പദ്ധതി. 125 ദിവസങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ ആറു സംസ്ഥാനങ്ങളിലെ 116 ജില്ലകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.