ശാദി ലാൽ കൗൾ അന്തരിച്ചു
Monday, July 13, 2020 12:15 AM IST
ജമ്മു: കാഷ്മീരിലെ ഹാസ്യസമ്രാട്ട് ശാദി ലാൽ കൗൾ(66)അന്തരിച്ചു. നാലുവർഷത്തിലേറെയായി അർബുദ രോഗത്തിനു ചികിത്സയിലിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഒരാഴ്ച മുന്പാണ് ജമ്മുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. ഭാര്യയും രണ്ടു മക്കളുമുണ്ട്. പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റായ ശാദി ലാൽ തന്റെ നാൽപ്പതു വർഷത്തെ അഭിനയ ജീവിതത്തിനിടെ നൂറുകണക്കിനു സീരിയലുകളിലും നാടകങ്ങളിലും വേഷമിട്ടു. ഇവയിൽ ഭൂരിഭാഗവും ഹാസ്യ കഥാപാത്രങ്ങളായിരുന്നു. 1981 മുതൽ 83 വരെ തുടർച്ചയായി ദൂരദർശൻ സംപ്രേഷണം ചെയ്ത ശബ്രംഗ് എന്ന സീരിയലിലെ മുഖ്യകഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മൃതദേഹം സംസ്കരിച്ചു.