സേനാ പിന്മാറ്റം: ചർച്ച നടന്നു
Sunday, August 9, 2020 1:05 AM IST
ന്യൂഡൽഹി: അതിർത്തിയിലെ സേനാ പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയുടെയും ചൈനയുടെയും കമാൻഡർമാർ ഇന്നലെ ചർച്ച നടത്തി. കിഴക്കൻ ലഡാക്കിലെ പാംഗോംഗ് സോ, ഡെസ്പാംഗ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള സേനാ പിന്മാറ്റമായിരുന്നു ചർച്ചാവിഷയം.