ചോദ്യപേപ്പർ ചോർച്ച: 19 പേർ അറസ്റ്റിൽ
Tuesday, September 29, 2020 1:07 AM IST
ഗോഹട്ടി: ആസാം പോലീസ് റിക്രൂട്ട്മെന്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആറു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. ഒളിവിൽ കഴിയുന്ന മുൻ ഡിജിപിയെയും ബിജെപി നേതാവിനെയും പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ഡിജിപി ഭാസ്കർ ജ്യോതി മഹന്ത പത്രസമ്മേളനത്തിൽ പറഞ്ഞു.