ജിയോ ടാഗിൽ ജമ്മു കാഷ്മീർ ചൈനയിൽ; ട്വിറ്ററിന് ഇന്ത്യയുടെ താക്കീത്;
Friday, October 23, 2020 12:05 AM IST
ന്യൂ​ഡ​ൽ​ഹി: ലൈ​വ് ബ്രോ​ഡ്കാ​സ്റ്റിം​ഗി​നി​ടെ ജ​മ്മു കാ​ഷ്മീ​രി​നെ ചൈ​ന​യു​ടെ ഭാ​ഗ​മാ​ക്കി ജി​യോ ടാ​ഗ് ന​ൽ​കി​യ​തി​ൽ ട്വി​റ്റ​റി​ന് ഇന്ത്യയുടെ താക്കീത്. ഇ​ന്ത്യ - ചൈ​ന അ​തി​ർ​ത്തിത്ത​ർ​ക്കം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​തി​നി​ടെയുള്ള ഗു​രു​ത​ര വീ​ഴ്ച​യി​ൽ ട്വി​റ്റ​റി​നെ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് ഇ​ന്ത്യ വി​മ​ർ​ശി​ച്ച​ത്.

രാജ്യത്തിന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കുെമെ​തി​രാ​യ ഏ​തു നീ​ക്ക​വും, അ​ത് ഭൂ​പ​ട​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചാ​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നും ട്വി​റ്റ​റി​നു ന​ൽ​കി​യ ക​ത്തി​ൽ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ലേ​യി​ലെ ഒ​രു യു​ദ്ധ സ്മാ​ര​ക​ത്തി​ൽ നി​ന്നു ദേ​ശീ​യ സെ​ക്യൂ​രി​റ്റി അ​ന​ലി​സ്റ്റാ​യ നി​തി​ൻ ഗോ​ഖ​ലെ ഷെ​യ​ർ ചെ​യ്ത ലൈ​വ് ബ്രോ​ഡ്കാ​സ്റ്റാ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്. ഈ ​വീ​ഡി​യോ​യ്ക്ക് ട്വി​റ്റ​ർ ലൊ​ക്കേ​ഷ​ൻ ടാ​ഗ് ന​ൽ​കി​യ​ത് “ജ​മ്മു കാ​ഷ്മീ​ർ, പീ​പ്പി​ൾ​സ് റി​പ്പ​ബ്ലി​ക് ഓ​ഫ് ചൈ​ന” എ​ന്നാ​യി​രു​ന്നു.


എ​ന്നാ​ൽ, ഇ​തൊ​രു സാ​ങ്കേ​തി​ക പ്ര​ശ്നം മാ​ത്ര​മാ​ണെ​ന്നും ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള വൈ​കാ​രി​ക​ത ഉ​ൾ​ക്കൊ​ള്ളു​ന്നു​വെ​ന്നും ജി​യോ ടാ​ഗ് പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നു​മാ​ണ് ട്വി​റ്റ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ട്വി​റ്റ​ർ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.