കർണാടകയിൽ നവംബർ 17നു കോളജുകൾ തുറക്കും
Saturday, October 24, 2020 1:02 AM IST
ബംഗളൂരു: കർണാടകയിൽ എൻജിനിയറിംഗ്, ഡിഗ്രി, ഡിപ്ലോമ കോളജുകൾ നവംബർ 17നു തുറന്ന് ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. കോളജ് തുറന്നാലും ഓൺലൈൻ ക്ലാസുകൾ തുടരും. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളും കോളജിലെത്തിയുള്ള പഠനവും ഒരുമിച്ച് ഉപയോഗിക്കാൻ കഴിയും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളജുകളിൽ ഹാജരായി ക്ലാസുകളിൽ പങ്കെടുക്കാനാകൂ എന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത് നാരായൺ അറിയിച്ചു.