കർഷക പ്രക്ഷോഭസ്ഥലത്ത് ഒരാൾ വെന്തുമരിച്ചു
Monday, November 30, 2020 12:42 AM IST
ന്യൂഡൽഹി: കർഷക പ്രക്ഷോഭ സ്ഥലത്ത് കാറിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ വെന്തുമരിച്ചു. ശനിയാഴ്ച രാത്രിയോടെ ഡൽഹി- ഹരിയാന അതിർത്തിയായ ബഹദൂർഗഡിലാണ് സംഭവം. പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ പഞ്ചാബ് സ്വദേശി ജനക് രാജാണ് (55) മരിച്ചത്.
ട്രാക്ടർ റിപ്പയർ ചെയ്യുന്ന ഇദ്ദേഹം പ്രക്ഷോഭ സ്ഥലത്തു ചില ജോലികൾ ചെയ്തതിനു ശേഷം കാറിലിരുന്നു ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നു പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
കൂടെയുണ്ടായിരുന്നവർ തീകെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാറിൽവച്ചു തന്നെ ജനക് രാജ് മരിച്ചതായി ജഝർ പോലീസ് പറഞ്ഞു. സംഭവത്തിൽ എന്തെങ്കിലും അസ്വോഭാവികത കണ്ടെ ത്താനായില്ലെങ്കിലും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.