ഭോപ്പാൽ ദുരന്തത്തെ അതിജീവിച്ച 102 പേർ കോവിഡ് ബാധിച്ചു മരിച്ചു
Friday, December 4, 2020 12:05 AM IST
ന്യൂഡൽഹി: ഭോപ്പാൽ വിഷവാതക ദുരന്തത്തെ അതിജീവിച്ച 102 പേർ കോവിഡ് ബാധിച്ച് മരിച്ചെന്ന് മധ്യപ്രദേശ് സർക്കാർ. എന്നാൽ, ഭോപ്പാൽ ദുരന്തത്തെ അതിജീവിച്ച 254 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നു ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനകൾ രംഗത്തെത്തിയതോടെ സംഭവം വിവാദത്തിലായി. 1984ലെ വിഷവാതക ദുരന്തത്തിന്റെ വാർഷികത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ.
ഭോപ്പാലിൽ ഇതുവരെ 518 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് സർക്കാരിന്റെ കണക്കുകൾ. ഇതിൽ 102 പേർ വിഷവാതക ദുരന്തം അതിജീവിച്ചവരാണെന്നു ഭോപ്പാൽ ഗ്യാസ് ട്രാജഡി റിലീഫ് ആൻഡ് റിഹാബിലിറ്റേഷൻ ഡയറക്ടർ ബസന്ത് ഖുറേ പറയുന്നു.