ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു
Tuesday, January 12, 2021 12:44 AM IST
ന്യൂഡൽഹി: അതിർത്തിയിൽ നിയന്ത്രണരേഖ ലംഘിച്ചു കടന്നു കയറിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു. ജനുവരി എട്ടിനാണ് സൈനികനെ ഇന്ത്യ പിടികൂടിയത്. 72 മണിക്കൂർ കസ്റ്റഡിക്കു ശേഷമാണ് ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചത്. ലഡാക്കിൽ പാംഗോങ് തടാകത്തിനു സമീപത്തുനിന്നാണ് സൈനികനെ പിടികൂടിയത്. നിയന്ത്രണരേഖ അതിക്രമിച്ചു കടന്നതിൽ ഗൂഢാലോചന ഇല്ലെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നത്.