ഗുജറാത്തിൽ അഹമ്മദ് പട്ടേലിന്റേതടക്കം രണ്ടു രാജ്യസഭാ സീറ്റുകളും ബിജെപിക്ക്
Tuesday, February 23, 2021 1:20 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടു രാജ്യസഭാ സീറ്റുകളും ബിജെപി വിജയിച്ചു. ഇതിൽ ഒരെണ്ണം മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്നതാണ്. ബിജെപി അംഗം അഭയ് ഭരദ്വാജിന്റെ നിര്യാണത്തെത്തുടർന്നാണു രണ്ടാമത്തെ സീറ്റിൽ ഒഴിവു വന്നത്. ദിനേശ്ചന്ദ്ര അനവാദിയ, രാംഭായ് മൊകാരിയ എന്നിവരാണു വിജയിച്ച ബിജെപി സ്ഥാനാർഥികൾ.