ആസാമിൽ മിന്നലേറ്റ് 18 ആനകൾ ചരിഞ്ഞു
Sunday, May 16, 2021 1:51 AM IST
ഗോഹട്ടി: ആസാമിലെ നാഗാവ് ജില്ലയിലെ വനത്തിൽ കഴിഞ്ഞയാഴ്ച 18 ആനകൾ ചരിഞ്ഞതു മിന്നലേറ്റാകാമെന്നു നിഗമനം.
ആനകളുടെ ജഡത്തിൽ വിദഗ്ധർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ചശേഷമേ അന്തിമ റിപ്പോർട്ട് പുറത്തുവരുകയുള്ളൂ. കഴിഞ്ഞ ബുധനാഴ്ച രാത്രി കുൻഡോളിയിലെ വനത്തിലായിരുന്നു ആനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. രണ്ടു ഗ്രൂപ്പുകളായിട്ടാണ് ജഡങ്ങൾ കണ്ടെത്തിയത്. 14 ആനകളുടെ ജഡങ്ങൾ മലമുകളിലാണു കണ്ടെത്തിയത്. നാല് ആനകളുടെ ജഡങ്ങൾ മലയടിവാരത്തിലും കണ്ടെത്തി.