കാഷ്മീരിൽ ഏറ്റുമുട്ടലിൽ നാട്ടുകാരൻ കൊല്ലപ്പെട്ടു
Monday, October 25, 2021 12:52 AM IST
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നാട്ടുകാരൻ കൊല്ലപ്പെട്ടു. അനന്ത്നാഗ് സ്വദേശിയായ ഷാഹിദ് അഹമ്മദ് ആണ് ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്.
ബാബാപോറയിലായിരുന്നു ഏറ്റുമുട്ടൽ. സിആർപിഎഫ് സംഘത്തിനു നേരെ ഭീകരർ വെടിവയ്പ് നടത്തുകയായിരുന്നു. തുടർന്ന് സിആർപിഎഫ് ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് ഷാഹിദ് കൊല്ലപ്പെട്ടത്.
നാട്ടുകാരൻ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വിവിധ രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടു.