കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു കേരളം വൈകിച്ചു
കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു കേരളം വൈകിച്ചു
Thursday, November 25, 2021 12:29 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ മ​ര​ണ​ങ്ങ​ളെ​ന്നു മു​ന്പു റി​പ്പോ​ർ​ട്ട് ചെ​യ്ത 8,684 പേ​രു​ടെ മ​ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ൽ കോ​വി​ഡ് ഗ​ണ​ത്തി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ പ​കു​തി​യി​ലേ​റെ എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ്.

ഒ​ക്ടോ​ബ​ർ 21ന് ​രാ​ജ്യ​ത്താ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളി​ൽ 55.6 ശ​ത​മാ​ന​ം മ​ര​ണ​ങ്ങ​ളി​ൽ 64.7 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കേരളത്തിൽ 56.6 ശ​ത​മാ​നം കേ​സു​ക​ളും 77.4 ശ​ത​മാ​നം മരണങ്ങളു​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

കോ​വി​ഡി​ന്‍റെ ആ​ദ്യ മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ഏ​റ്റ​വും മി​ക​ച്ച കോ​വി​ഡ് പ്ര​തി​രോ​ധം ക​ണ്ട സം​സ്ഥാന​ത്തു പ​ക്ഷേ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ഓ​ണാ​ഘോ​ഷ​വും ക​ഴി​ഞ്ഞ​പ്പോ​ൾ കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും കൂ​ടി.


ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 21ന് ​രാ​ജ്യ​ത്തെ 56.9 ശ​ത​മാ​നം കേ​സു​ക​ളും 26.9 ശ​ത​മാ​നം മ​ര​ണ​വു​മാ​ണ് കേ​ര​ളം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

എ​ന്നാ​ൽ സെ​പ്റ്റം​ബ​ർ 21ന് ​ഇ​ത് യ​ഥാ​ക്ര​മം 65.7, 45.2 ശ​ത​മാ​നം വീ​ത​വും ഒ​ക്ടോ​ബ​ർ 21ന് 55.6, 64.7 ​ശ​ത​മാ​ന​വും ന​വം​ബ​ർ 21ന് 56.6, 77.4 ​ശ​ത​മാ​ന​വും വീ​ത​മാ​യി ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 21ന് ​സം​സ്ഥാ​ന​ത്ത് ആ​കെ 6.2 ശ​ത​മാ​നം കേ​സു​ക​ളും 1.4 ശ​ത​മാ​നം മ​ര​ണ​ങ്ങ​ളു​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. യ​ഥാ​സ​മ​യം കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ കേ​ര​ളം വീ​ഴ്ച വ​രു​ത്തി​യെ​ന്നാണ് കേ​ന്ദ്രം പ​റ​യു​ന്നുത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.