ജയിലിലുള്ള അസം ഖാൻ മത്സരിക്കുന്നു
Wednesday, January 19, 2022 1:20 AM IST
രാംപുർ: ജയിലിൽ കഴിയുന്ന മുതിർന്ന സമാജ്വാദി പാർട്ടി നേതാവും രാംപുർ എംപിയുമായ മുഹമ്മദ് അസം ഖാൻ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. രാംപുർ സിറ്റി മണ്ഡലത്തിലാണ് അസം ഖാൻ മത്സരിക്കുക.
ഒന്പതു തവണ ഈ മണ്ഡലത്തിൽനിന്നു വിജയിച്ചയാളാണ് അസം ഖാൻ. 2020 മുതൽ ഇദ്ദേഹം ജയിലിലാണ്. അസം ഖാന്റെ മകൻ അബ്ദുള്ള അസം സവാൻ തൻഡ മണ്ഡലത്തിൽ ജനവിധി തേടും. 2017ൽ അബ്ദുള്ള വിജയിച്ചിരുന്നെങ്കിലും പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കി. കഴിഞ്ഞ ശനിയാഴ്ചയാണു സീതാപുർ ജയിലിൽനിന്ന് അബ്ദുള്ള പുറത്തിറങ്ങിയത്.