അന്വേഷണത്തോടു ടീസ്റ്റ നിസഹകരിക്കും: പോലീസ്
Monday, June 27, 2022 12:27 AM IST
അഹമ്മദാബാദ്: മുംബൈയിൽ നിന്ന് ഗുജറാത്ത് ഭീകരവിരുദ്ധസേന അറസ്റ്റ്ചെയ്ത സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദിനെ അഹമ്മദാബാദിലെത്തിച്ചു. ഗോധ്രാനന്തര കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതിനുപിന്നാലെയാണ് കേസിൽ ഇടപെട്ട ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പുതിയ കേസും ഇവർക്കെതിരേ രജിസ്റ്റർ ചെയ്തു. കേസെടുത്തു. അന്വേഷണത്തോടു നിസഹകരിക്കുന്നതിനാൽ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ഗുജറാത്ത് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
ഇതേ പ്രശ്നത്തിൽ മുൻ ഡിജിപി മലയാളിയായ ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ്ചെയ്തിരുന്നു. മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെതിരേയും നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയ വിധിയിൽ സുപ്രീംകോടതി ടീസ്റ്റ സെതൽവാദിന്റെ ഇടപെടലുകളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്ത് പൊലീസിന്റെ നീക്കം.