അതിജീവിത സുപ്രീംകോടതിയിൽ
Friday, September 30, 2022 2:43 AM IST
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസ് പ്രത്യേക വിചാരണകോടതിയിൽ നിന്നു മാറ്റണമെന്ന ആവശ്യം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അതിജീവിതയുടെ അപ്പീൽ.
ഇതേ കോടതി മാറ്റണമെന്ന ആവശ്യത്തിനൊപ്പം വിചാരണക്കോടതിയിലെ ജഡ്ജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് അപ്പീൽ നൽകിയിരിക്കുന്നത്. വിചാരണ കോടതി ജഡ്ജിയും പ്രതിയും തമ്മിൽ അടുത്ത ബന്ധമുണ്ട്.
അതിനുളള തെളിവ് പോലീസിന്റെ കൈവശമുള്ള ശബ്ദരേഖയിലുണ്ടെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിചാരണക്കോടതിയിൽനിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .