ദേശീയ വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ജയന്തി പട്നായിക് അന്തരിച്ചു
Friday, September 30, 2022 2:43 AM IST
ഭുവനേശ്വർ: ദേശീയ വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സണും പ്രമുഖ കോൺഗ്രസ് നേതാവുമായ ജയന്തി പട്നായിക് (90) അന്തരിച്ചു. ഒഡീഷയിൽനിന്നു ജയന്തി മൂന്നു തവണ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭാംഗമായിട്ടുണ്ട്.
1992 മുതൽ 1995 വരെയാണു ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണായത്. ഒരു തവണ രാജ്യസഭാംഗമായി. മഹിളാ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രമുഖ കോൺഗ്രസ് നേതാവും ഒഡീഷ മുൻ മുഖ്യമന്ത്രിയുമായ ജെ.ബി. പട്നായിക്കിന്റെ ഭാര്യയാണു ജയന്തി. ജയന്തി പട്നായിക്കിന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങിയവർ അനുശോചനം അറിയിച്ചു.