ഗുജറാത്തിൽ പോളിംഗ് ശതമാനത്തിൽ കുറവ്
ഗുജറാത്തിൽ പോളിംഗ് ശതമാനത്തിൽ കുറവ്
Wednesday, December 7, 2022 12:27 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെു​​​​ട​​​​ത്തി​​​​യ​​​​ത് 64.33 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട​​​​ർ​​​​മാ​​​​ർ. 2017 ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്പോ​​​​ൾ 4.8 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വാ​​​​ണി​​​​തെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീഷ​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഈ ​​​​മാ​​​​സം ഒ​​​​ന്നി​​​​ന് 89 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ആ​​​​ദ്യ​​​​ഘ​​​​ട്ടെ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ 63.31 ശ​​​​ത​​​​മാ​​​​നം പേ​​​​രാ​​​​ണ് സ​​​​മ്മ​​​​തി​​​​ദാ​​​​നാ​​​​വ​​​​കാ​​​​ശം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച 93 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 65.30 ശ​​​​ത​​​​മാ​​​​നം പേ​​​​രാ​​​​ണ് വോ​​​​ട്ട്ചെ​​​​യ്ത​​​​ത്.

33 ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 182 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ന​​​​ട​​​​ന്ന വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ 64.33 ശ​​​​ത​​​​മാ​​​​നം പേ​​​​രാ​​​​ണ് വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ​​​​മേ​​​​ധാ​​​​വി​​​​ത്വ​​​​മു​​​​ള്ള ന​​​​ർ​​​​മ​​​​ദ ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പോ​​​​ളിം​​​​ഗ് ശ​​​​ത​​​​മാ​​​​നം (78.42). സൗ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ബോ​​​​താ​​​​ഡ് ആ​​​​ണ് ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് (57.59). അ​​​​മ്രേ​​​​ലി (57.60), അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് (59.05) പോ​​​​ർ​​​​ബ​​​​ന്ദ​​​​ർ (59.50) ക​​​​ച്ച് (59.85) ജി​​​​ല്ല​​​​ക​​​​ളി​​​​ലും വോ​​​​ട്ടിം​​​​ഗ് ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​​​യി​​​​രു​​​​ന്നു.


താ​​​​പി (77.04) ബ​​​​ന​​​​സ്കാ​​​​ന്ത (72.49) സാ​​​​ബ​​​​ർ​​​​കാ​​​​ന്ത (71.43), ന​​​​വ്‌​​​​സാ​​​​രി (71.06) മോ​​​​ർ​​​​ബി (69.95) എ​​​​ന്നീ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന പോ​​​​ളിം​​​​ഗ് നി​​​​ല​​​​വാ​​​​ര​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ൻ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

182 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി 1621 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. നാ​​​​ളെ​​​​യാ​​​​ണ് വോ​​​​ട്ടെ​​​​ണ്ണ​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.