റിട്ട. വിംഗ് കമാൻഡർ ജഗ്മോഹൻ നാഥ് അന്തരിച്ചു
Wednesday, March 22, 2023 12:51 AM IST
മുംബൈ: യുദ്ധവീരൻ വിംഗ് കമാൻഡർ ജഗ്മോഹൻ നാഥ് അന്തരിച്ചു. വ്യോമസേന കണ്ട ഏറ്റവുംമികച്ച യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളായ ജഗ്മോഗൻ നാഥ് 1962, 1965 വർഷങ്ങളിലെ യുദ്ധവേളകളിൽ ശത്രുരാജ്യത്തിനു മുകളിലൂടെ പറന്ന് രഹസ്യങ്ങൾ ചോർത്തിയതിലൂടെയാണ് ശ്രദ്ധേയനായത്.
വ്യോമസേനാ വൃത്തങ്ങളിൽ ജഗ്ഗി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിനു രണ്ടുതവണ മഹാവീർ ചക്ര നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 1970ൽ വ്യോമസേനയിൽനിന്നു വിരമിച്ച അദ്ദേഹം തുടർന്ന് എയർ ഇന്ത്യയിൽ പൈലറ്റായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.