രാജ്യം അഞ്ചു ട്രില്യണ്‍ ഡോളർ സന്പദ്വ്യവസ്ഥയിലേക്ക്
Friday, March 24, 2023 2:04 AM IST
ന്യൂഡൽഹി: ഗതാഗതമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് മൊത്തം ജിഡിപിയുടെ 1.7 ശതമാനം വിനിയോഗിക്കാനൊരുങ്ങി ഇന്ത്യ.
അമേരിക്കയിലും വികസിത യൂറോപ്യൻ രാജ്യങ്ങളിലും വിനിയോഗിക്കുന്നതിന്റെ ഇരട്ടിയോളം വിനിയോഗിക്കുന്നതിനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. ഇത്തരമൊരു നീക്കം അഞ്ചു ട്രില്യണ്‍ യുഎസ് ഡോളറിന്റെ സാന്പത്തികനേട്ടം കൈവരിക്കാൻ രാജ്യത്തെ സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
അടിസ്ഥാനസൗകര്യ വികസനത്തിനായി 122 ബില്യണ്‍ യുഎസ് ഡോളറാണ് ഏപ്രിലിൽ ആരംഭിക്കുന്ന സാന്പത്തികവർഷത്തേക്കായി വർധിപ്പിച്ചിരിക്കുന്നത്.