സത്യേന്ദർ ജെയ്ന് ഇടക്കാല ജാമ്യം
Saturday, May 27, 2023 1:28 AM IST
ന്യൂഡൽഹി: പണം തട്ടിപ്പു കേസിൽ അറസ്റ്റിലായ മുൻ ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയ്ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ജൂലൈ 11 വരെയാണു ജാമ്യം നൽകിയത്.
സത്യേന്ദർ ജെയ്ന് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാമെന്നു ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ജൂലൈ പത്തിന് ജെയ്ൻ മെഡിക്കൽ രേഖകൾ ഹാജരാക്കണം. ജാമ്യകാലയളവിൽ മാധ്യമങ്ങളോടു സംസാരിക്കരുതെന്നും കോടതി നിർദേശിച്ചു.
ഡൽഹി വിട്ടുപോകുന്നതിനും വിലക്കുണ്ട്. ജെയ്ന് നട്ടെല്ലിനു പ്രശ്നമുള്ളതിനാൽ ചികിത്സ ആവശ്യമാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി വാദിച്ചു. ജയിൽവാസത്തിനിടെ ജയ്ന്റെ ഭാരം 35 കിലോ കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.