സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി
Wednesday, May 31, 2023 1:30 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിബിഐ രജിസ്റ്റർ ചെയ്ത 2021-22ലെ എക്സൈസ് നയം നടപ്പാക്കിയതിൽ അഴിമതി നടന്നുവെന്ന കേസിലാണ് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
18 വകുപ്പുകളുള്ള ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നതിനാലും സാക്ഷികൾ കൂടുതലും പൊതുപ്രവർത്തകരായതിനാലും സിസോദിയ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് ദിനേശ് കുമാർ ശർമയാണു ജാമ്യാപേക്ഷ പരിഗണിച്ചത്.
ഏപ്രിൽ 28ന് ഇഡിയുടെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും വിചാരണ കോടതി ജാമ്യം സിസോദിയയ്ക്കു ജാമ്യം നിഷേധിച്ചിരുന്നു. ഈ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.