നടപടി വൈകുന്നു: മോദിക്കു കത്തയച്ച് ഡാനിഷ് അലി
Saturday, September 30, 2023 1:28 AM IST
ന്യൂഡൽഹി: ലോക്സഭയിൽ ബിജെപി എംപി രമേശ് ബിധുരി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരേ നടപടിയെടുക്കാൻ വൈകുന്നതിൽ ആശങ്കയറിയിച്ച് ബിഎസ്പി എംപി ഡാനിഷ് അലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും ബിധുരിക്ക് ഉചിതമായ ശിക്ഷ നൽകണമെന്നുമാണ് കത്തിലെ ആവശ്യം. എംപിയുടെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കുന്നതിന് പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്.
പ്രധാനമന്ത്രിയെ താൻ നീചനെന്നു വിളിച്ചതിനാണ് രമേശ് ബിധുരി മറുപടി നൽകിയതെന്ന ആരോപണം തികച്ചും നിന്ദ്യമാണെന്നും ഇതിനു തെളിവുണ്ടെങ്കിൽ നൽകണമെന്നും ഡാനിഷ് അലി ആവശ്യപ്പെട്ടു.