നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ തള്ളി
Saturday, December 2, 2023 1:09 AM IST
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്കു പോകാൻ അനുമതിയില്ല.
നിലവിൽ യെമനിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നൽകി.
നിമിഷപ്രിയയുടെ കുടുംബം യെമൻ സന്ദർശിച്ചാൽ അവിടത്തെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ തനുജ് ശങ്കർ, പ്രേമകുമാരിക്കു കൈമാറിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.