എംഎൽഎമാരെ ഭീഷണിപ്പെടുത്തിയ സ്ഥാനാർഥിക്കെതിരേ കേസ്
Wednesday, February 28, 2024 2:59 AM IST
ബംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎമാരെ ഭീഷണിപ്പെടുത്തിയതിന് ജെഡി-എസ് സ്ഥാനാർഥി ഡി. കുപേന്ദ്ര റെഡ്ഢിക്കും സഹായികൾക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. റെഡ്ഢിക്കെതിരേ കേസെടുത്ത കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു.