“പ്രവാസി മലയാളികൾക്കുള്ള കരുതലിന്റെ കുടയാണ് നോർക്ക”
Thursday, October 23, 2025 1:38 AM IST
ന്യൂഡൽഹി: നാടുവിട്ട് അതിജീവനത്തിനായി വരുന്ന പ്രവാസിമലയാളികൾക്കുള്ള കരുതലിന്റെ കുടയാണ് നോർക്കയെന്നു സംസ്ഥാനസർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്.
പ്രവാസിമലയാളികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന നോർക്ക കെയർ മീറ്റ് ‘കരുതലിന്റെ സന്ദേശം 2025’ന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.