ലൗജിഹാദിനെതിരേ നിയമനിർമാണം: ആസാം മുഖ്യമന്ത്രി
Thursday, October 23, 2025 1:38 AM IST
ഗോഹട്ടി: ലൗജിഹാദിനെതിരേ അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
തോട്ടംതൊഴിലാളികൾക്കു ഭൂമിയിൽ അവകാശം നൽകുന്നതിനൊപ്പം ബഹുഭാര്യാ ത്വത്തിനെതിരേയും നിയമനിർമാണം ഉണ്ടാകും-നാഗോണിൽ ഒളിന്പിക് നിലവാരത്തിലുള്ള നീന്തൽക്കുളം ഉദ്ഘാടനം ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
സുബിൻ ഗാർഗിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഒരു വിഭാഗം ഇതു രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.