ബംഗളൂരു കൂട്ടബലാത്സംഗം: രണ്ടു പ്രതികള്‍ പിടിയില്‍
Thursday, October 23, 2025 1:38 AM IST
ബംഗളുരു: പശ്ചിമബംഗാളില്‍നിന്നുള്ള യുവതി ബംഗളൂരുവിൽ കൂട്ടമാനഭംഗത്തിന് ഇടയായെന്ന കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍.
ചൊവ്വാഴ്ച നഗരത്തിലെ ഗംഗോണ്ടനഹള്ളിയിലാണ് സ്ത്രീ ആക്രമണത്തിന് ഇരയായത്.വീട്ടില്‍ അതിക്രമിച്ച് കയറി പണവും സ്വര്‍ണവും കവര്‍ന്നശേഷം സ്ത്രീയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു.ഒളിവില്‍പ്പോയ മൂന്നുപേര്‍ക്കായി പോലീസ് തെരച്ചിൽ തുടങ്ങി.