കന്നുകാലിക്കടത്ത് പരിശോധനയ്ക്കിടെ കർണാടകയിൽ മലയാളിക്ക് പോലീസിന്റെ വെടിയേറ്റു
Thursday, October 23, 2025 1:38 AM IST
മംഗളൂരു: കർണാടകയിലെ പുത്തൂരിനു സമീപം ഈശ്വരമംഗലത്ത് അനധികൃത കന്നുകാലിക്കടത്ത് സംശയിച്ച് പരിശോധന നടത്താനെത്തിയ പോലീസ് സംഘത്തിന്റെ വെടിയേറ്റ് കാസർഗോഡ് സ്വദേശിക്ക് പരിക്ക്.
ദേലംപാടിയിലെ അബ്ദുള്ളയ്ക്കാണ് കാലിൽ വെടിയേറ്റത്. ഇയാളെ കസ്റ്റഡിയിലെടുത്തശേഷം പോലീസ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.