ബ്രെക്സിറ്റ് വോട്ടെടുപ്പ് ഉപേക്ഷിക്കുമെന്ന്
Monday, March 18, 2019 12:51 AM IST
ലണ്ടൻ: വിജയസാധ്യതയില്ലെങ്കിൽ ഈയാഴ്ച നടത്താനിരിക്കുന്ന മൂന്നാമത്തെ ബ്രെക്സിറ്റ് വോട്ടെടുപ്പ് ഉപേക്ഷിച്ചേക്കുമെന്നു റിപ്പോർട്ട്. തോൽവി സുനിശ്ചിതമെങ്കിൽ വോട്ടെടുപ്പു നടത്തുന്നതിന് ന്യായീകരണമില്ലെന്ന് വാണിജ്യ സെക്രട്ടറി ലിയാം ഫോക്സ് പറഞ്ഞു. പുതുക്കിയ ബ്രെക്സിറ്റ് പദ്ധതിയെ പിന്തുണയ്ക്കാൻ സഹപ്രവർത്തകർ ഒരുക്കമാണെങ്കിലേ കരാർ പാർലമെന്റിൽ വോട്ടിനിടുകയുള്ളുവെന്നു ധനമന്ത്രി ഫിലിപ് ഹാമൻഡ് ബിബിസിയോടു പറഞ്ഞു.