ഹിന്ദു വിദ്യാർഥിനി പാക് ഹോസ്റ്റലിൽ മരിച്ച നിലയിൽ
Tuesday, September 17, 2019 11:41 PM IST
കറാച്ചി: പാക്കിസ്ഥാനിലെ ലർക്കാനയിലെ ഡെന്റൽ കോളജിൽ നാലാം വർഷ ഹൈന്ദവ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബീബി അസിഫാ കോളജ് വിദ്യാർഥിനി നമ്രിത ചാന്ദിനിയെയാണു മരിച്ചത്. മൃതദേഹത്തിന്റെ കഴുത്തിൽ ചരടിട്ടു കെട്ടിയിരുന്നു. മുറി അകത്തുനിന്നു പൂട്ടിയിരുന്നു. വിശദവിവരങ്ങൾ ഉടൻ അറിയിക്കണമെന്നും പെൺകുട്ടിയുടെ ബന്ധുക്കൾക്ക് എല്ലാ സഹായവും നൽകണമെന്നും സിന്ധ് മുഖ്യമന്ത്രി സയിദ് മുറാദ് അലി ഷാ യൂണിവേഴ്സിറ്റി സെക്രട്ടറിക്ക് ഉത്തരവു നൽകി.