കർദിനാൾ അരൗജോ അന്തരിച്ചു
Friday, October 11, 2019 12:24 AM IST
ബ്രസീലിയ: ബ്രസീലിലെ ബലോ ഹൊറിസോന്റെ അതിരൂപതയുടെ എമരിറ്റസ് ആർച്ച്ബിഷപ് കാർഡിനൽ സെറാഫിം ഫെർനാണ്ടസ് ഡി അരൗജോ(95) ചൊവ്വാഴ്ച അന്തരിച്ചു. ആമസോൺ സിനഡിനായി റോമിലെത്തിയ ബ്രസീലിലെ ബിഷപ്പുമാരും മറ്റ് സിനഡ് അംഗങ്ങളും ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ കർദിനാളിന്റെ ആത്മശാന്തിക്കായി പ്രാർഥിച്ചു.
1924ൽ ബ്രസീലിലെ മിനാസ് നോവസിൽ ജനിച്ച അദ്ദേഹം 1949ലാണു വൈദികപട്ടം സ്വീകരിച്ചത്. 1959ൽ ബിഷപ്പായി. 1962 മുതൽ 1965വരെ നടത്തിയ രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്തിട്ടുണ്ട്. 1998ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തിയത്.