ഇറാക്ക് മന്ത്രിസഭയുടെ രാജി അംഗീകരിച്ചു
Monday, December 2, 2019 12:47 AM IST
ബാഗ്ദാദ്: പ്രധാനമന്ത്രി അഡൽ അബ്ദൽ മഹ്ദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജി ഇറാക്ക് പാർലമെന്റ് അംഗീകരിച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യത്തിനു വഴങ്ങിയാണ് മഹ്ദി വെള്ളിയാഴ്ച രാജിവച്ചത്.
മഹ്ദിക്കുള്ള പിന്തുണ പിൻവലിക്കണമെന്നു പ്രമുഖ ഷിയാ നേതാവ് അലി സിസ്റ്റാനി എംപിമാരോടു നിർദേശിച്ചതിനു പിന്നാലെയാണ് മഹ്ദി രാജിക്കു തയാറായത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതിനകം 400 പേർക്കു ജീവഹാനി നേരിട്ടു.
പുതിയ പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡന്റ് ബർഹാം സലേയോട് ആവശ്യപ്പെടുമെന്നു പാർലമെന്ററി സ്പീക്കർ വ്യക്തമാക്കി. ഒരു മാസംവരെ മഹ്ദിക്കു കാവൽ പ്രധാനമന്ത്രിയായി തുടരാമെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.