അഗ്നിപർവതം തീതുപ്പി, ഫിലിപ്പീൻസിൽ ജാഗ്രത
Tuesday, January 14, 2020 12:02 AM IST
മനില: മനിലയ്ക്കു തെക്കുള്ള താൽ അഗ്നിപർവതത്തിൽനിന്നു ചാരവും പുകയും വമിച്ചു. ലാവാ പ്രവാഹവും ആരംഭിച്ചു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി.അപകടമേഖലയിലെ ഇരുപതിനായിരത്തോളം പേരോട് ക്യാന്പുകളിലേക്കു മാറിത്താമസിക്കാൻ ആവശ്യപ്പെട്ടെന്നു പ്രവിശ്യാ ഗവർണർ അറിയിച്ചു. മേഖലയിൽ ഭൂകന്പവും അനുഭവപ്പെട്ടു.
താൽ പ്രദേശത്തെ സ്കൂളുകളും മനിലയിലെ ചില സർക്കാർ ഓഫീസുകളും ഫിലിപ്പീൻ സ്റ്റോക് എക്സ്ചേഞ്ചും അടച്ചു. മനില അന്തർദേശീയ വിമാനത്താവളത്തിന്റെ പ്രവർത്തനവും നിലച്ചു. താൽ അഗ്നിപർവതത്തിൽനിന്നുള്ള ചാരം നൂറു കിലോമീറ്റർ അകലെ മനിലയിലും പതിച്ചു.