ഉല്ലാസക്കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
Thursday, February 13, 2020 12:11 AM IST
ടോ​​​ക്കി​​​യോ: ജാ​​​പ്പ​​​നീ​​​സ് തീ​​​ര​​​ത്ത് ക്വാ​​​റ​​​ന്‍റൈ​​​ൻ ചെ​​​യ്തി​​​ട്ടി​​​രി​​​ക്കു​​​ന്ന ഉ​​​ല്ലാ​​​സ​​​ക്ക​​​പ്പ​​​ലി​​​ലെ ര​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് കൊ​​റോ​​ണ സ്ഥി​​രീ​​ക​​രി​​ച്ച​​താ​​യി ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

ഡ​​​യ​​​മ​​​ണ്ട് പ്രി​​​ൻ​​​സ​​​സ് എ​​​ന്ന ക്രൂ​​​യി​​​സ് ക​​​പ്പ​​​ലി​​​ൽ യാ​​​ത്ര​​​ക്കാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി 138 ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​തി​​ൽ 132 പേ​​ർ ജീ​​വ​​ന​​ക്കാ​​രും ആ​​റു പേ​​ർ യാ​​ത്ര​​ക്കാ​​രു​​മാ​​ണ്.ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ജാ​​​പ്പ​​​നീ​​​സ് തീ​​​രത്തെത്തിയ ക​​​പ്പ​​​ലി​​​ൽ 3,711 പേ​​​രാ​​​ണു​​​ള്ള​​​ത്. 174 പേ​​​ർ​​​ക്ക് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.


കൂ​​​ടു​​​ത​​​ൽ​​​പേ​​​ർ​​​ക്ക് രോ​​​ഗം പ​​​ക​​​രാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ല്ലാ​​​വ​​​രെ​​​യും മാ​​​സ്ക് ധ​​​രി​​​പ്പി​​​ച്ചു. ഡ​​​ക്കി​​​ല്ലേ​​​ക്ക് ആ​​​രെ​​​യും ക​​​ട​​​ത്തി​​​വി​​​ടു​​​ന്നി​​​ല്ല. പ​​​ര​​​മാ​​​വ​​​ധി സ​​​മ​​​യം സ്വ​​​ന്തം കാ​​​ബി​​​നി​​​ൽ ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.