സീയൂൾ മേയറുടെ മരണം പീഡന പരാതിക്കു പിന്നാലെ
Saturday, July 11, 2020 12:03 AM IST
സീ​​​യൂ​​​ൾ: കൊ​​​റി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സീ​​​യൂ​​​ളി​​​ലെ മേ​​​യ​​​ർ പാ​​​ർ​​​ക്ക് വോ​​​ൺ സൂ​​​ണി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ, ജീ​​​വ​​​നൊ​​​ടു​​​ക്കിയിരിക്കാനുള്ള സാ​​​ധ്യ​​​ത അ​​​ന്വേ​​​ഷി​​​ച്ച് പോ​​​ലീ​​​സ്.

വ്യാ​​​ഴാ​​​ഴ്ച കാ​​​ണാ​​​താ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​കം വ​​​ട​​​ക്ക​​​ൻ സീ​​​യൂ​​​ളി​​​ലെ മൗ​​​ണ്ട് ബു​​​ഗാ​​​ക്കി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ത്മ​​​ഹ​​​ത്യാ​​ക്കു​​​റി​​​പ്പ് പോ​​​ലൊ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കാ​​​ണാ​​​താ​​​വു​​​ന്ന​​​തി​​​ന് തൊ​​​ട്ടു മു​​​ന്പ് ഒ​​​രു വ​​​നി​​​താ ജീ​​​വ​​​ന​​​ക്കാ​​​രി സൂ​​​ണി​​​നെ​​​തി​​​രേ ലൈം​​​ഗിക പീ​​​ഡ​​​ന​​​ക്കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​ൽ ഇ​​​നി അ​​​ന്വേ​​​ഷ​​​ണ​​മു​​​ണ്ടാ​​​കു​​​മോ എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.