ഹാഗിയ സോഫിയ: തുർക്കിയുടെ നടപടിയെ പ്രകീർത്തിച്ച് ഇറാൻ
Monday, August 3, 2020 12:16 AM IST
ടെഹ്റാൻ: ഹാഗിയ സോഫിയയുടെ മ്യൂസിയം പദവി റദ്ദാക്കി മോസ്ക് ആക്കിമാറ്റിയ തുർക്കിയുടെ നടപടിയെ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനെയിയുടെ ഉറ്റ അനുയായി അലി അക്ബർ വിലായത്തി പ്രകീർത്തിച്ചു.
ഹാഗിയ സോഫിയ മോസ്ക് ആക്കിമാറ്റിയ തുർക്കിയുടെ നടപടിയെ വിമർശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്കെ തിരേ വിലായത്തി രംഗത്തെത്തി. പോംപിയോയുടെ പൂർവികർ ലോകത്തിലെ മ്യൂസിയങ്ങൾ പള്ളികളാക്കി മാറ്റി. 500 വർഷമായി ഹാഗിയ സോഫിയ മോസ്കായിരുന്നു- വിലായത്തി പറഞ്ഞു.